Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:27 AM GMT Updated On
date_range 2018-04-18T10:57:02+05:30ഹർത്താൽ: തെളിഞ്ഞത് പൊലീസ് നിഷ്ക്രിയത്വമെന്ന്
text_fieldsതിരൂര്‍: കഠ്വ, ഉന്നാവ് കേസുകള്‍ മുന്‍നിര്‍ത്തിയുള്ള തീവ്ര മത വർഗീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗൂഢാലോചനയാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച ജനകീയ ഹർത്താലെന്നും ഇതിെൻറ മറവിലുണ്ടായ അക്രമങ്ങൾ പൊലീസ് നിഷ്ക്രിയത്വമാണ് തെളിയിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. അഡ്വ. രതീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂസഫ് തറമ്മല്‍ അധ്യക്ഷത വഹിച്ചു. ജംഷീര്‍ പാറയില്‍, എ.പി. മുഹമ്മദ് ശിഹാബ്, ദിലീപ് മൈലാടികുന്ന് എന്നിവര്‍ സംസാരിച്ചു. ഹർത്താൽ: നഷ്ടം നൽകണം തിരൂർ: ഹർത്താലിെൻറ മറവിൽ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും തിരൂർ ചേംബർ ഓഫ് കോമേഴ്സ് യോഗം ആവശ്യപ്പെട്ടു. ഹർത്താലിെൻറയും സമരത്തിെൻറയും പേരിലുണ്ടായ നാശനഷ്ടങ്ങളിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് പി.എ. ബാവ അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറഹ്മാൻ, സി. മമ്മി, എ. ഹരീന്ദ്രൻ, ടി. ഷബീബ്, പി. റിയാസ് എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ കോഴ്സ് തിരൂർ: കേരള സ്റ്റേറ്റ് റൂട്രോണിക്സിെൻറ കീഴിലുള്ള വിവിധ സർക്കാർ അംഗീകൃത സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പി.ജി.ഡി.സി.എ, മൾട്ടിമീഡിയ ആൻഡ് വെബ് ഡിസൈനിങ്, ആറുമാസം വീതമുള്ള ഡി.സി.എ, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡാറ്റാ എൻട്രി, ഡി.ടി.പി, ആർക്കിടെക്ചറൽ ബിൽഡിങ് ഡിസൈൻ, അഡ്വടൈസിങ് ആൻഡ് ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സി/പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, അഡ്രസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പും നാല് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 30നകം കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രമായ പയ്യനങ്ങാടി ഐ.എച്ച്.ടി കമ്പ്യൂട്ടർ കോളജിൽ സമർപ്പിക്കണം.
Next Story