Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥി കൺവെൻഷൻ

വിദ്യാർഥി കൺവെൻഷൻ

text_fields
bookmark_border
വളാഞ്ചേരി: മേയ് ആറ് മുതൽ എട്ട് വരെ അങ്ങാടിപ്പുറത്ത് നടക്കുന്ന ജില്ല സമ്മേളനത്തി​െൻറ ഭാഗമായി വളാഞ്ചേരി മഹാത്മാ കോളജിൽ എസ്.എഫ്.െഎ വളാഞ്ചേരി ഏരിയ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി പി. ഷബീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.പി. അഞ്ജന അധ്യക്ഷ വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.എ. സക്കീർ സംസാരിച്ചു. യോഗത്തിൽ ഏരിയ സെക്രട്ടറി എം. ഫൈസൽ സ്വാഗതവും ജില്ല കമ്മിറ്റി അംഗം ഷക്കീൽ നന്ദിയും പറഞ്ഞു. അക്രമിക്കപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ചു താനൂർ: ഹർത്താലിൽ താനൂരിൽ വ്യാപാര സ്ഥാപനങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിൽ വെൽഫെയർ പാർട്ടി താനൂർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് അമീർ താനൂർ അധ്യക്ഷത വഹിച്ചു. അഷ്റഫ് വൈലത്തൂർ, ഷിഫാ ഖാജ , പി.ടി. മുഹമ്മദ് റഫീഖ്, ആദം നിറമരുതൂർ, ഷറഫുദ്ദീൻ കൊളാടി എന്നിവർ സംസാരിച്ചു. സംഭവ സ്ഥലത്ത് ജില്ല സെക്രട്ടറി അഷ്റഫ് വൈലത്തൂർ, ജില്ല കമ്മിറ്റി അംഗം വഹാബ് വെട്ടം, താനൂർ മണ്ഡലം പ്രസിഡൻറ് അമീർ താനൂർ, ഷാക്കിർ താനൂർ, ജാഫർ താനൂർ, സി.കെ. കുഞ്ഞിമുഹമ്മദ് എന്നിവർ സന്ദർശിച്ചു. ട്രിപ്പിൾ തായമ്പകയും മിമിക്സ് മെഗാഷോയും ഉത്സവത്തിന് മിഴിവേകി തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവത്തി​െൻറ നാലാം നാളായ ചൊവ്വാഴ്ച അശോക് ജി. മാരാർ, ഗുരുവായൂർ കൃഷ്ണപ്രസാദ്, തൃപ്രങ്ങോട് ശ്രീജയനാഥൻ എന്നിവരവതരിപ്പിച്ച ട്രിപ്പിൾ തായമ്പകയും കലാഭവൻ ബിജു അണിയിച്ചൊരുക്കിയ മിമിക്സ് മെഗാ ഷോ 2018ഉം ആസ്വാദകർക്ക് ഹരം പകർന്നു. ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത്, പാഠകം, നാദസ്വരം, ഭക്തിപ്രഭാഷണം, ശീവേലി, കാഴ്ചശീവേലി, ചുറ്റുവിളക്ക്, കേളി, കൊമ്പ്-കുഴൽപ്പറ്റ്, വിളക്ക് എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story