Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:20 AM GMT Updated On
date_range 2018-04-18T10:50:59+05:30'ഒപ്പം കുട്ടികൾക്കൊപ്പം' പദ്ധതിക്ക് തുടക്കം
text_fieldsമലപ്പുറം: കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാദേശിക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ജില്ല ശിശു സംരക്ഷണ യൂനിറ്റ് നടപ്പാക്കുന്ന 'ഒപ്പം കുട്ടികൾക്കൊപ്പം' ബാലസംരക്ഷണ വളൻറിയർ ഗ്രൂപ് പദ്ധതിക്ക് തുടക്കം. െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലും നഗരസഭകളിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക സന്നദ്ധ പ്രവർത്തകർ മുഖേനയാണ് നടപ്പാക്കുന്നത്. ഓരോ ബ്ലോക്കിലും പഞ്ചായത്തുതലത്തിലും ബാലസംരക്ഷണ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനായി പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അവരുടെ താൽപര്യം സംരക്ഷിക്കുന്നതിനും കുട്ടികൾ നേരിടുന്ന വിവിധ ചൂഷണങ്ങൾ ഇല്ലാതാക്കുന്നതിനുമായി ബ്ലോക്കടിസ്ഥാനത്തിൽ 'ഒപ്പം കുട്ടികൾക്കൊപ്പം' ബാലസംരക്ഷണ വളൻററി ഗ്രൂപ്പിലേക്ക് 120 പേരെ തെരഞ്ഞെടുത്തു. അപേക്ഷ സമർപ്പിച്ചവർക്ക് പ്രത്യേക പരിശീലനം നൽകിയാണ് തെരഞ്ഞെടുപ്പ്.
Next Story