Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:18 AM GMT Updated On
date_range 18 April 2018 5:18 AM GMTഹർത്താൽ മറവിൽ അക്രമം: ജമാഅത്തെ ഇസ്ലാമി അപലപിച്ചു
text_fieldsbookmark_border
മലപ്പുറം: സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിെൻറ മറവിൽ താനൂരിൽ അടച്ചിട്ട കടകൾ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയെ ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ് ശക്തമായി അപലപിച്ചു. ഹർത്താൽ മറയാക്കി അക്രമത്തിന് നേതൃത്വം നൽകിയ മുഴുവനാളുകളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും നിയമ സംവിധാനങ്ങളും ക്രമസമാധാന പാലകരും ഉണർന്ന് പ്രവർത്തിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ, സെക്രട്ടറി സി.എച്ച്. ബഷീർ, പി.ആർ സെക്രട്ടറി എൻ.കെ. സദ്റുദ്ദീൻ, ഏരിയ പ്രസിഡൻറ് അബ്ദുൽ ലത്തീഫ്, എം.സി. അബൂബക്കർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story