Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യനയം...

മദ്യനയം നിരാശാജനകമെന്ന്

text_fields
bookmark_border
എടക്കര: സര്‍ക്കാറി​െൻറ മദ്യനയം നിരാശാജനകവും സമൂഹത്തിന് ഉപകാരപ്രദമല്ലാത്തതുമാണെന്ന് കേരള മദ്യനിരോധന സമിതി നിലമ്പൂര്‍ താലൂക്ക് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. നാടിനെ മദ്യത്തില്‍നിന്ന് രക്ഷിക്കാന്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന നിരോധനാധികാരം പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഠ്വ കൊലപാതകത്തില്‍ യോഗം പ്രതിഷേധിച്ചു. സമിതി ഉത്തര മേഖല ചെയര്‍മാന്‍ ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സൂസമ്മ മത്തായി, യേശുദാസ് പാലമൂട്ടില്‍, എല്‍ദോസ് കക്കാട്ടില്‍, വര്‍ഗീസ് തണ്ണിനാല്‍, ജോസ് എബ്രഹാം നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം: (17-edk-2) മദ്യനിരോധന സമിതി നിലമ്പൂര്‍ താലൂക്ക് കണ്‍വെന്‍ഷന്‍ ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story