Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജമ്മു^കശ്​മീർ:...

ജമ്മു^കശ്​മീർ: ബി.​െജ.പി മന്ത്രിമാർ രാജിക്ക്​

text_fields
bookmark_border
ജമ്മു-കശ്മീർ: ബി.െജ.പി മന്ത്രിമാർ രാജിക്ക് ന്യൂഡൽഹി: കഠ്വ ബലാത്സംഗ കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ രണ്ടു ബി.ജെ.പി മന്ത്രിമാർ രാജിവെച്ചതിനു പിന്നാലെ ജമ്മു-കശ്മീരിലെ മഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ മറ്റു ബി.ജെ.പി മന്ത്രിമാരും രാജിവെക്കുന്നു. കേന്ദ്ര നേതൃത്വത്തി​െൻറ നിർദേശപ്രകാരമാണ് രാജി. നിലവിലെ മന്ത്രിമാരെ മാറ്റി പുതിയവരെ നിയമിക്കാനാണ് ഉദ്ദേശ്യമെന്നും എന്നാൽ, പി.ഡി.പി സഖ്യം വിടുകയല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ബി.ജെ.പി ഉപാധ്യക്ഷൻ അവിനാഷ് റായ് ഖന്നയുടെ നേതൃത്വത്തിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കഠ്വയിൽ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി മന്ത്രിമാരായ ലാൽ സിങ്, ചന്ദ്ര പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. മാർച്ച് ഒന്നിന് നടന്ന റാലിയിൽ ബലാത്സംഗക്കേസിലെ പ്രതികളെ പിന്തുണച്ച് സംസാരിച്ചതാണ് ഇരുവരുടെയും രാജിക്ക് കാരണമായത്. 89 അംഗ ജമ്മു-കശ്മീർ മന്ത്രിസഭയിൽ ബി.ജെ.പിക്ക് 25ഉം പി.ഡി.പിക്ക് 28 ഉം അംഗങ്ങളാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story