Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:02 AM GMT Updated On
date_range 18 April 2018 5:02 AM GMTകസ്റ്റഡിയിൽ മർദിച്ചത് എസ്.ഐ ദീപക് എന്ന് പ്രതികളിലൊരാൾ
text_fieldsbookmark_border
ആലുവ: കസ്റ്റഡിയിൽ മർദിച്ചത് വരാപ്പുഴ എസ്.ഐ ദീപക് ആണെന്ന് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട കൂട്ടുപ്രതികളിലൊരാൾ. ക്രൈബാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് ക്ലബിലെത്തിച്ചപ്പോഴാണ് പ്രതികളിലൊരാൾ മാധ്യമ പ്രവർത്തകരോട് മർദനത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായത്. ശ്രീജിത്തിനെ മർദിച്ചതും ദീപക് ആണോയെന്ന് ചോദിച്ചെങ്കിലും മറുപടി പറയുന്നതിൽ പ്രതികളെ കൂടെയുള്ള പൊലീസ് തടഞ്ഞു. കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേരെയാണ് രാത്രി ഒമ്പതോടെ ആലുവ പൊലീസ് ക്ലബിൽ കൊണ്ടുവന്നത്. ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈബ്രാഞ്ചാണ് ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story