ചിറ്റൂർ നഗരസഭ ചെയർമാൻ രാജിവെച്ചു

05:35 AM
17/04/2018
ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ ടി.എസ്. തിരുവെങ്കിടം ചെയർമാൻ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ സെക്രട്ടറി ഇൻ ചാർജ് സുന്ദരിക്ക് രാജിക്കത്ത് കൈമാറി. രണ്ടര വർഷക്കാലം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. നടപടിക്രമങ്ങൾ പൂർത്തിയായി പുതിയ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ വൈസ് ചെയർപേഴ്സൺ കെ.എ. ഷീബക്കായിരിക്കും ചെയർപേഴ്‌സൻ സ്ഥാനം. ടി.എസ്. തിരുവെങ്കിടത്തിനെതിരെ പോസ്റ്റർ വിവാദം ഉയർന്നതിനെ തുടർന്ന് മേയ് 18ന് രാജിവെക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരു മാസം മുമ്പ് തന്നെ രാജിക്കത്ത് നൽകുകയായിരുന്നു. മാർച്ച് മാസം ആദ്യവാരത്തിൽ നഗരസഭ വികസനത്തിന് കെ. മധുവിനെ ചെയർമാനാക്കണമെന്നുള്ള കൈയെഴുത്ത് പോസ്റ്റുകൾ ചിറ്റൂരും തത്തമംഗലം ടൗണിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് രാജി നേരത്തെ ആക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ആസിഫ വധം: വനിത ലീഗ് പ്രതിഷേധ കോട്ട സംഘടിപ്പിച്ചു പാലക്കാട്: കഠ്വ ഉന്നാവോ സംഭവങ്ങളിൽ പ്രതിഷേധിച്ച് വനിത ലീഗ് ജില്ല കമ്മിറ്റി പാലക്കാട് കോട്ടമൈതാനത്ത് നടത്തിയ പ്രതിഷേധ കോട്ട മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം സ്റ്റാൻഡിൽ സമാപിച്ചു. ജില്ല വനിത ലീഗ് പ്രസിഡൻറ് സ്വാലിഹ ടീച്ചർ അധ്യക്ഷത വഹിച്ചു. ഷംല ഷൗക്കത്ത്, പി.എ. തങ്ങൾ, എം.എം. ഹമീദ്, ജുവൈരിയ്യ, ഉഷ തെയ്യൻ, ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.
COMMENTS