Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:18 AM GMT Updated On
date_range 2018-04-17T10:48:01+05:30ഹർത്താൽ: െപരിന്തൽമണ്ണ താലൂക്കിൽ പൂർണം
text_fieldsപെരിന്തൽമണ്ണ: ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കാൻ സാമൂഹിക മാധ്യമങ്ങൾവഴി പ്രഖ്യാപിച്ച ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ പൂർണം. സുരക്ഷ നടപടികളുടെ ഭാഗമായി 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് കേസുകൾ രജിസ്റ്റർ െചയ്തു. ഹർത്താൽ അനുയായികളെ പിന്തിരിപ്പിക്കാൻ അരിപ്രയിലും തിരൂർക്കാടും ലാത്തി വീശി. ആർക്കും കാര്യമായ പരിക്കില്ല. ഗ്രാമ പ്രദേശങ്ങളിലടക്കം കടകൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും നല്ലൊരു വിഭാഗം ഹർത്താലിനെ പിന്തുണച്ചു. സ്വകാര്യബസുകൾ സർവിസുകൾ പൂർണമായും നിർത്തിവെച്ചു. മലപ്പുറം-പെരിന്തൽമണ്ണ റുട്ടിൽ രാവിലെ 11 വരെ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ പിന്നീട് ഒാട്ടം നിർത്തി. വൈകീട്ട് നാലരയോടെ വീണ്ടും സർവിസ് തുടങ്ങി. ദേശീയപാതയിൽ മലപ്പുറം മുതൽ പെരിന്തൽമണ്ണവരെയുള്ള ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ സംഘം ചേർന്ന് വാഹനങ്ങൾ തടഞ്ഞു. രാമപുരം, പനങ്ങാങ്ങര, അരിപ്ര തിരൂർക്കാട്, അങ്ങാടിപ്പുറം, പട്ടിക്കാട് എന്നിവിടങ്ങളിലും കടകൾ അടഞ്ഞുകിടന്നു. ദേശീയപാതയിൽ പലയിടങ്ങളിലും സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സിയടക്കമുള്ള വാഹനങ്ങൾ അൽപനേരം തടഞ്ഞിട്ട ശേഷമാണ് വിട്ടയച്ചിരുന്നത്. റോഡുകളിൽ കല്ലും ടാർവീപ്പയും ഇട്ട് പലയിടങ്ങളിലും തടസ്സമുണ്ടാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് അങ്ങാടിപ്പുറത്തും തിരൂർക്കാട് ടൗണിലും ശക്തമായ പൊലീസ് സാന്നിധ്യം ഏർപ്പെടുത്തിയിരുന്നു. ചിലയിടങ്ങളിൽ പെട്രോൾ പമ്പുകളും ഉച്ചവരെ അടച്ചിട്ടു. മെഡിക്കൽ േഷാപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. സർക്കാർ ഒാഫിസുകളിലടക്കം ജീവനക്കാർ കുറവായിരുന്നതിനാൽ ആർ.ഡി.ഒ, താലൂക്ക് ഒാഫിസുകളുടെ പ്രവർത്തനത്തെയും ഹർത്താൽ ബാധിച്ചു. വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചിന് പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷൻ പരിസരത്തുനിന്ന് പ്രതിഷേധ പ്രകടനം നടത്തി. ആനമങ്ങാട് വേറിട്ട പ്രതിഷേധം പെരിന്തൽമണ്ണ: കഠ്വ സംഭവത്തിൽ ഹർത്താൽ ദിനത്തിൽ ആനമങ്ങാട് നടന്നത് വേറിട്ട പ്രതിഷേധം. ഹർത്താൽ അനുകൂലികൾ വാഹനഗതാഗതം തടസ്സപ്പെടുത്താൻ നിൽക്കാതെ സംഭവത്തിലുള്ള പ്രതിഷേധവും വേതനയും അറിയിക്കാൻ റോഡിൽ ഡിൈവഡർ ലൈനിൽ പരസ്പരം ൈകകോർത്തുനിന്ന് ചങ്ങലതീർത്താണ് ആനമങ്ങാട് ഒരുസംഘം പ്രതിഷേധം അറിയിച്ചത്. പൊതുനിരത്തിൽ ഇറങ്ങിയതല്ലാതെ നിരത്തിൽ തടസ്സം സൃഷ്ടിക്കുകയോ വാഹന ഒാട്ടം തടസ്സപ്പെടുത്തുകയോ ചെയ്യാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Next Story