Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ: പെട്രോൾ...

ഹർത്താൽ: പെട്രോൾ പമ്പുകൾ അടഞ്ഞുകിടന്നതും ദുരിതമായി

text_fields
bookmark_border
വള്ളിക്കുന്ന്: മുന്നറിയിപ്പില്ലാതെ വന്ന ഹർത്താലിൽ പെട്രോൾ പമ്പുകൾ അടഞ്ഞുകിടന്നത് നിരവധി പേരെ വഴിയാധാരമാക്കി. വിഷു ആഘോഷത്തിന് ബന്ധുവീടുകളിലും വിനോദയാത്രക്കും പോയവരാണ് ദുരിതത്തിലായത്. ഹോട്ടലുകളും മറ്റും തുറക്കാത്തതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. വൈകീട്ട് ആറിന് പമ്പുകൾ തുറക്കുമെന്ന് കരുതി നിരവധി വാഹനങ്ങളാണ് പമ്പുകൾക്ക് സമീപത്ത് നിർത്തിയിട്ടത്. ചില പമ്പുകളിൽ വൈകുന്നേരം അഞ്ചായിട്ടും ഇന്ധനം നൽകാൻ ചിലർ സമ്മതിച്ചില്ല. ഇത് പലയിടത്തും വാക്തർക്കത്തിനിടയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story