Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടിമപ്പണി:...

അടിമപ്പണി: പരാതിപ്പെട്ട ദലിത്​ ജീവനക്കാരനെ മാറ്റണമെന്ന്​ നിർദേശം

text_fields
bookmark_border
തിരുവനന്തപുരം: സെക്രേട്ടറിയറ്റില്‍ െഎ.എ.എസ് ഉദ്യോഗസ്ഥൻ അടിമപ്പണി ചെയ്യിച്ചെന്ന് പരാതി നല്‍കിയ ജീവനക്കാരനെ മാറ്റണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിർദേശിച്ചു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹ ഭക്ഷണം കഴിച്ച ശേഷം എച്ചില്‍ എടുക്കാനും പാത്രം കഴുകിെവക്കാനും നിര്‍ബന്ധിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയ സെക്രേട്ടറിയറ്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ ദേവദാസിനെ മാറ്റാനാണ് നിര്‍ദേശം. തന്നെ പൊതുഭരണ വകുപ്പില്‍നിന്ന് മാറ്റണമെന്ന് ദേവദാസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സെക്രേട്ടറിയറ്റിലെ സർവിസ് സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാര​െൻറ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുക്കേണ്ടത് എന്ന നിലപാടിലാണ് സംഘടനകൾ. ഇത് സംബന്ധിച്ച് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജയരാജനുമായി ചര്‍ച്ച നടത്തി. സംഭവത്തെ കുറിച്ച് ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സർവിസ് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story