Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോധികന് തെരുവുനായുടെ...

വയോധികന് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
തേഞ്ഞിപ്പലം: തെരുവുനായുടെ കടിയേറ്റ് വയോധികന് പരിക്ക്. പള്ളിക്കൽ ബസാർ റൊട്ടിപീടികയിൽ പാണമ്പ്ര ചാലിൽ വീട്ടിൽ സെയ്തലവിയെയാണ് (60) തെരുവുനായ് കടിച്ച് പരിക്കേൽപ്പിച്ചത്‌. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് സംഭവം. പാൽ വാങ്ങാൻ അയൽവീട്ടിലേക്ക്‌ പോകവേയാണ് വഴിയിൽ തെരുവുനായ് കടിച്ചത്. ഇടതു കൈവിരലുകൾക്ക് ആഴത്തിൽ പരിക്കേറ്റ ഇയാളെ ആദ്യം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story