Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനീർക്കുടങ്ങൾ...

നീർക്കുടങ്ങൾ സ്ഥാപിക്കലും ജലസംരക്ഷണ ബോധവത്കരണവും

text_fields
bookmark_border
കോട്ടക്കൽ: ചാപ്പനങ്ങാടി മേഖല എസ്‌.കെ.എസ്‌.എസ്‌.എഫ് 'പറവകൾക്കൊരു നീർക്കുടം' പദ്ധതിയുടെ ഭാഗമായി ചാപ്പനങ്ങാടിയിലും പരിസരപ്രദേശങ്ങളിലും 25 നീർക്കുടങ്ങൾ സ്ഥാപിച്ചു. സംഘടനക്ക് കീഴിലുള്ള വിഖായയുടെ സന്നദ്ധസേവന പ്രവർത്തകരാണ് പദ്ധതി നടപ്പാക്കിയത്. തുടർന്ന്, പാങ്ങ്-പള്ളിപ്പറമ്പ് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന ജലസംരക്ഷണ ബോധവത്കരണ ക്യാമ്പ് ജില്ല വിഖായ ചെയർമാൻ ജബ്ബാർ പൂക്കാട്ടിരി ഉദ്ഘാടനം ചെയ്തു. പി.എം. ശംസുദ്ദീൻ സ്വാഗതം പറഞ്ഞു. സയ്യിദ് ജലാലുദ്ദീൻ ഹുദവി, ഷിഹാബ് വാഫി എന്നിവർ ബോധവത്കരണം നടത്തി. നിസാമുദ്ദീൻ മേലേതിൽ, ഉബൈദ് ഫൈസി, ജുനൈസ് വടക്കൻ, സൈതലവി വാഫി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story