Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവാരകുണ്ടിൽ എട്ട്...

കരുവാരകുണ്ടിൽ എട്ട് കിലോ കഞ്ചാവുമായി അഗളി സ്വദേശികൾ പിടിയിൽ

text_fields
bookmark_border
കരുവാരകുണ്ട്: എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ കരുവാരകുണ്ട് പൊലീസി​െൻറ പിടിയിലായി. അന്തർസംസ്ഥാന ലഹരിമാഫിയയിലെ പ്രധാന കണ്ണികളായ പാലക്കാട് അഗളിയിലെ കൽക്കണ്ടി വിൽസൺ (18), പാക്കുളം വിമൽ (18) എന്നിവരെയാണ് എസ്.ഐ പി. ജ്യോതീന്ദ്രകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നീലാഞ്ചേരി കുണ്ട്ലാംപാടത്ത് ഇവർ പിടിയിലായത്. മണ്ണാർക്കാട്, പെരിന്തൽമണ്ണ, മേലാറ്റൂർ, കരുവാരകുണ്ട്, പാണ്ടിക്കാട്, വണ്ടൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ ഏജൻറുമാർക്ക് കഞ്ചാവ് വിതരണം ചെയ്യലായിരുന്നു ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലാണ് ഇവർ നീലാഞ്ചേരിയിലെത്തിയത്. കേരളത്തിൽ മൊത്തവിപണിയിൽ 30,000 രൂപയും ചില്ലറ വിപണിയിൽ 75,000 രൂപ വരെയുമാണ് ഇതി​െൻറ ഏകദേശ വിലയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ കരുവാരകുണ്ടിലെ പാന്ത്ര, ഇരിങ്ങാട്ടിരി, പാലക്കൽവെട്ട എന്നിവിടങ്ങളിൽനിന്നായി അഞ്ചര കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story