Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:02 AM GMT Updated On
date_range 15 April 2018 5:02 AM GMT'റെയില്‍ ട്രാക്ക് എക്സ്കേപ്പ്' 18ന്
text_fieldsbookmark_border
നിലമ്പൂര്‍: നിർദ്ദിഷ്ട നിലമ്പൂര്‍-െനഞ്ചന്കോഡ് പാതക്കുവേണ്ടി മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ് കുമാറിെൻറ റെയില്‍ ട്രാക്ക് എസ്കേപ്പ് 18ന് നടക്കും. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിൽ രാവിലെ 10.30നാണ് പരിപാടി. ആനച്ചങ്ങലയില്‍ ബന്ധനസ്ഥനായി റെയില്‍പാളത്തില്‍ കിടക്കും. ട്രെയിന്‍ അടുത്തെത്തുമ്പോള്‍ ചങ്ങല പൊട്ടിച്ച് രക്ഷപ്പെടുന്ന ഇന്ദ്രജാലമാണ് നടത്തുക. മാജിക് എന്നതിലേറെ അധികാരികളുടെ ശ്രദ്ധയിൽ നിലമ്പൂര്‍-നെഞ്ചന്‍കോഡ് പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഈ പാതയുടെ ആവശ്യകത മനസ്സിലാക്കി നടപടി തുടങ്ങണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. നിലമ്പൂര്‍-നഞ്ചന്‍കോഡ് പാത യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ സംഘടനകളുമായും, കാലാകാരന്മാരുമായും ചേര്‍ന്ന് തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മലയാളി മാജിക് അസോസിയേഷന് ജില്ല പ്രസിഡൻറ് സുല്‍ഫി മുത്തങ്ങോട്, ഇസ്ഹാഖ് പോരൂര്‍, ടി. ഷംസുദ്ദീന് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story