Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 4:59 AM GMT Updated On
date_range 15 April 2018 4:59 AM GMTടീൻ ഇന്ത്യ കൗമാര സമ്മേളനം വാഹനജാഥ ആരംഭിച്ചു
text_fieldsbookmark_border
മലപ്പുറം: ടീൻ ഇന്ത്യ കൗമാര സമ്മേളനത്തിെൻറ ഭാഗമായി നടക്കുന്ന വാഹനപ്രചാരണ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മുൻ ജില്ല പ്രസിഡൻറ് സി.എച്ച്. അബ്ദുൽ ഖാദർ, ടീൻ ഇന്ത്യ ജില്ല കമ്മിറ്റി അംഗം അമീന ജഹാന് പതാക കൈമാറി നിർവഹിച്ചു. ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ, ടീൻ ഇന്ത്യ സംസ്ഥാന കോഒാഡിനേറ്റർ ജലീൽ മോങ്ങം, സോളിഡാരിറ്റി ജില്ല സെക്രട്ടറി എൻ.കെ. ഷബീർ, എസ്.ഐ.ഒ ജില്ല സമിതി അംഗം സി.എച്ച്. സാജിദ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ സ്വാഗതവും ടീൻ ഇന്ത്യ സംസ്ഥാന സമിതി അംഗം നൗഷാദ് ആലവി നന്ദിയും പറഞ്ഞു. മലപ്പുറം, എടയൂർ, വളാഞ്ചേരി, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി, പൊന്നാനി, പറവണ്ണ, പുറത്തൂർ, തിരൂർ, കോട്ടക്കൽ, ഒതുക്കുങ്ങൽ, മഞ്ചേരി, മമ്പാട്, നിലമ്പൂർ, ചൂങ്കത്തറ, അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങളിലെത്തി ഒന്നാം ദിവസത്തെ ജാഥ പൂക്കോട്ടൂരിൽ സമാപിച്ചു. ഞായറാഴ്ച മലപ്പുറത്തുനിന്നാരംഭിച്ച് കൂട്ടിലങ്ങാടി, മങ്കട, ശാന്തപുരം, പെരിന്തൽമണ്ണ, കുന്നക്കാവ്, അങ്ങാടിപ്പുറം, ചാപ്പനങ്ങാടി, ചെറുകുളമ്പ്, കാടാമ്പുഴ, വളാഞ്ചേരി, പുത്തനത്താണി, ചങ്കുവെട്ടി, എടരിക്കോട്, കക്കാട്, പാണക്കാട് എന്നിവിടങ്ങളിലെത്തി വേങ്ങരയിൽ സമാപിക്കും. mplas teenindia ടീൻ ഇന്ത്യ കേരള കൗമാര സമ്മേളന ഭാഗമായി നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മുൻ ജില്ല പ്രസിഡൻറ് സി.എച്ച്. അബ്ദുൽ ഖാദർ, ടീൻ ഇന്ത്യ ജില്ല കമ്മിറ്റി അംഗം അമീന ജഹാന് നൽകി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story