Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ...

സൗജന്യ തൊഴിലുപകരണങ്ങളും മരുന്ന്​ വിതരണവും

text_fields
bookmark_border
വണ്ടൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് വനിത വിങ്ങി​െൻറ ആഭിമുഖ്യത്തിൽ വിഷുദിനാഘോഷവും നിർധനരായ 10 കുടുംബങ്ങൾക്ക് സൗജന്യ തയ്യൽ മെഷീൻ വിതരണവും, ആഘോഷങ്ങളുടെ ഭാഗമായി 50 പേർക്ക് വിഷുകൈനീട്ടവും പാവപ്പെട്ട രോഗികൾക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി. വ്യാപാരഭവനിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി വിനോദ് പി. മേനോൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വനിത വിങ് പ്രസിഡൻറ് കെ.സി. നിർമ്മല അധ്യക്ഷത വഹിച്ചു. തയ്യൽ മെഷീൻ വിതരണം വനിത വിങ് ജില്ല പ്രസിഡൻറ് എസ്. ജമീലയും മരുന്ന് വിതരണം ഏകോപനസമിതി സംസ്ഥാന കൗൺസിലർ മച്ചിങ്ങൽ അലവിക്കുട്ടിയും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. നാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. സാജിത, യൂനിറ്റ് ഭാരവാഹികളായ സുബൈർ കെ.ഫ്.സി, മുരളി കാപ്പിൽ, ഗഫൂർ മോയിക്കൽ, കെ. സതീദേവി, പി.എം. നാസർ, സി. ഖദീജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story