Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള പദ്ധതി...

കുടിവെള്ള പദ്ധതി ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിച്ചു

text_fields
bookmark_border
പുലാമന്തോൾ: ഉമ്മൻ ചാണ്ടി സർക്കാർ ജലസേചന വകുപ്പിന് 95 ലക്ഷം രൂപ അനുവദിച്ച് രണ്ട് വർഷത്തിലധികമായി പൂർത്തിയാകാതിരുന്ന കട്ടുപ്പാറ കിളിയംപാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിച്ചു. ചടങ്ങിൽ കോൺഗ്രസ് പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും പാർട്ടി ഭാരവാഹികളെയും ക്ഷണിക്കാത്തതിലും സംഘാടക സമിതി രൂപവത്കരണ യോഗത്തിലേക്ക് കട്ടുപ്പാറ കോൺഗ്രസ് കമ്മിറ്റിയെ ഔദ്യോഗികമായി ക്ഷണിക്കാതെ ഏകപക്ഷീയമായി കാര്യപരിപാടികൾ തീരുമാനിച്ചതിലും പ്രതിഷേധിച്ചാണ് ശനിയാഴ്ച മഞ്ഞളാംകുഴി അലി എം.എൽ.എ നടത്തിയ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് കട്ടുപ്പാറ കോൺഗ്രസ് കമ്മിറ്റി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരം ഘടകകക്ഷികൾക്ക് കൊടുത്ത ധാരണയുടെ നഗ്നമായ ലംഘനമാണിതെന്നും ബന്ധപ്പെട്ടവർ ആരോപിച്ചു. യോഗത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് കറുത്തോടൻ അബു ഹാജി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് ഇ.കെ. ഷാജി, കട്ടുപ്പാറ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി. ഹമീദ്, ഇ.പി. ഇബ്രാഹിം, ഇ.കെ. റാഫി, കെ. നാസർ ഇ.കെ. മുഹമ്മദലി, കാവാട്ടിൽ മുസ്തഫ, കെ. സൽമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story