Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂ​രിൽ 11...

കരിപ്പൂ​രിൽ 11 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ദുബൈയിൽനിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് എയർ കസ്റ്റംസ് ഇൻറലിജൻസ് 11 ലക്ഷത്തി​െൻറ സ്വർണം പിടികൂടി. കോഴിക്കോട് പാറക്കടവ് പുളിയാവ് വാഴയിൽ അബ്ദുറഹ്മാൻ (28), കോഴിക്കോട് വാലിയാട് കുട്ടൻ ചെറിയ ചാലിൽ കുഞ്ഞഹമ്മദ് (26) എന്നിവരിൽനിന്നായി 365 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബുധനാഴ്ച എയർ ഇന്ത്യ എക്സ്പ്രസി​െൻറ വിമാനത്തിൽ കരിപ്പൂരിെലത്തിയ അബ്ദുറഹ്മാ​െൻറ ചെരിപ്പിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇയാളിൽനിന്നും രണ്ട് സ്വർണചെയിനുകളാണ് കണ്ടെടുത്തത്. 140 ഗ്രാം തൂക്കം വരുന്ന ഇവക്ക് 4,25,600 രൂപ വിലവരും. ഇൻഡിഗോ എയർ വിമാനത്തിലാണ് കുഞ്ഞഹമ്മദ് എത്തിയത്. പൗഡർ ടിന്നുകൾക്കകത്ത് തകിട് രൂപത്തിലാക്കി ഒളിപ്പിച്ച 225 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. വിപണിയിൽ 6,48,000 രൂപ വില വരും.
Show Full Article
TAGS:LOCAL NEWS 
Next Story