Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:26 AM GMT Updated On
date_range 2018-04-13T10:56:54+05:30യൂത്ത് ലീഗ് സമ്മേളനവും യുവജനറാലിയും
text_fieldsമണ്ണാർക്കാട്: ഏപ്രിൽ 15ന് മണ്ണാർക്കാട്ട് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന യുവജനറാലിയിൽ 3000ത്തിലധികം പ്രവർത്തകർ അണിനിരക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് ശേഷം 3.30ന് കുന്തിപ്പുഴയിൽനിന്ന് ആരംഭിക്കുന്ന യുവജനറാലി നെല്ലിപ്പുഴയിൽ സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് പ്രസിഡൻറ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് അർസൽ എരേരത്ത്, ജനറൽ സെക്രട്ടറി അബൂബക്കർ, ട്രഷറർ കെ.ടി. അബ്ദുല്ല, ഭാരവാഹികളായ അഡ്വ. നൗഫൽ കളത്തിൽ, ഷറഫുദ്ദീൻ, സമദ് പുവ്വക്കോടൻ, സക്കീർ മുല്ലക്കൽ തുടങ്ങിയവർ പങ്കെടുത്തു. അവധിക്കാല പഠന ക്ലാസ് സമാപിച്ചു മണ്ണാർക്കാട്: എം.എസ്.എം മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അവധിക്കാല പഠന ക്ലാസ് സമാപിച്ചു. കെ.എൻ.എം ജില്ല കൺവീനർ പി. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം അബ്ദുൽ മജീദ് നിർവഹിച്ചു. മണ്ണാർക്കാട് വെറ്ററിനറി പോളിക്ലിനിക്കിൽ ആടിന് അപൂർവ ശസ്ത്രക്രിയ മണ്ണാർക്കാട്: വെറ്ററിനറി പോളിക്ലിനിക്കിൽ ആടിന് അപൂർവ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞയാഴ്ച നായ്യുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആടിെന വയറിനുപുറത്തേക്ക് കാഷ്ഠം ഒഴുകുന്ന നിലയിലാണ് ക്ലിനിക്കൽ എത്തിച്ചത്. കുടലിന് സാരമായ പരിക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പൊട്ടിയ കുടലിൽ എെൻററോ അനെസ്തെമോസിസ് എന്ന അപൂർവ ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്. കൈതച്ചിറയിലെ റോയുടെ ആടിനാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. രഞ്ജിത് മോഹൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. ഷാജി പണിക്കശ്ശേരി, ഡോക്ടർമാരായ സെയ്ത് അബൂബക്കർ സിദ്ദീഖ്, അഞ്ജന സതീഷ്, വി.ആർ. ശബരിനാഥ്, ഷാരൂൺ ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണാർക്കാട് വെറ്ററിനറി ക്ലിനിക്കിൽ ശസ്ത്രക്രിയ നടത്തിയത്.
Next Story