Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:24 AM GMT Updated On
date_range 2018-04-13T10:54:00+05:30തേനി കാട്ടുതീ: ചെന്നൈയിലെ സ്വകാര്യ ട്രക്കിങ് ക്ലബ് ഉടമക്ക് മുൻകൂർ ജാമ്യം
text_fieldsകോയമ്പത്തൂർ: തേനി ജില്ലയിലെ കുരങ്കണി വനഭാഗത്തുണ്ടായ കാട്ടുതീ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ചെന്നൈ സ്വകാര്യ ട്രക്കിങ് ക്ലബ് ഉടമ ബെൽജിയം സ്വദേശി പീറ്റർ വാൻ ഗെയ്റ്റിന് വ്യാഴാഴ്ച മധുര ഹൈകോടതി മുൻകൂർജാമ്യം നൽകി ഉത്തരവിട്ടു. ഇൗറോഡിൽനിന്നും ചെന്നൈയിൽനിന്നുമാണ് ട്രക്കിങ് ക്ലബുകൾ േഫസ്ബുക്ക് കൂട്ടായ്മകൾ മുഖേന സംഘാംഗങ്ങളെ ചേർത്തത്. ഇൗറോഡ് ചെന്നിമല സ്വദേശി പ്രഭു (30) എന്നയാളെ പൊലീസ് നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. മാവോവാദികൾ ദേശഭക്തരാണെന്ന് രൂപേഷിെൻറ മുദ്രാവാക്യം കോയമ്പത്തൂർ: മലയാളിയായ മാവോവാദി നേതാവ് രൂപേഷ് കോടതിവളപ്പിൽ മുദ്രാവാക്യം വിളിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ തൃശൂർ ജയിലിൽനിന്ന് കേരള പൊലീസിെൻറ സുരക്ഷയിലാണ് രൂപേഷിനെ കോയമ്പത്തൂർ ജില്ല കോടതിയിലെത്തിച്ചത്. പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയതും മാവോവാദികൾ ദേശഭക്തരാണെന്നും തമിഴ്നാട്ടിൽ നടക്കുന്ന കർഷക സമരം വിജയിക്കെട്ടയെന്നും രൂപേഷ് മുദ്രാവാക്യം വിളിച്ചു. തുടർന്ന്, ജില്ല ജഡ്ജി ക്രിസ്റ്റോഫറിന് മുന്നിൽ ഹാജരാക്കി.
Next Story