Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറിലെത്തിയ സംഘം...

കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

text_fields
bookmark_border
നിലമ്പൂർ: കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. കാളികാവ് സ്വദേശിയായ 23കാരിയുടേതാണ് പരാതി. വ‍്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ജ‍്യോതിപടി റോഡിലാണ് സംഭവമെന്ന് കറി പൗഡർ വിൽപന നടത്തുന്ന യുവതി പറഞ്ഞു. നടന്നുപോവുന്നതിനിടെ കാറിലെത്തിയ സംഘം ത​െൻറ അരികിൽ നിർത്തുകയും കറിപൗഡറി‍​െൻറ വില ആരായുകയും ചെയ്തു. ഇതിനിടെ മിഠായി നൽകിെയങ്കിലും കഴിച്ചില്ല. കാറിൽ കയറാൻ നിർബന്ധിച്ചതോടെ പന്തിയല്ലെന്ന് കണ്ട് പിന്മാറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ സി.ഐ കെ.എം. ബിജുവി‍​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തി. പത്തപ്പിരിയം സ്വദേശികളായ രണ്ടുപേരെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. ഒരാൾക്കെതിരെ മാനഹാനി ശ്രമത്തിന് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story