Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ വാർഷികം...

കുടുംബശ്രീ വാർഷികം ആഘോഷിച്ചു

text_fields
bookmark_border
വേങ്ങര: പഞ്ചായത്ത് സി.ഡി.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ 20ാം വാർഷികം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. വേങ്ങര പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ഖദീജാബി ഉപഹാര സമർപ്പണം നടത്തി. കനറ ബാങ്ക് വേങ്ങര ശാഖക്കുവേണ്ടി മാനേജർ കെ. അൻവറും വേങ്ങര സർവിസ് സഹകരണ ബാങ്കിനുവേണ്ടി സെക്രട്ടറി എം. ഹമീദും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. കെ.പി. ഫസൽ, സി. ജമീല, പി. നിഷ, കെ.പി. ഹസീന ഫസൽ, എ.കെ. നഫീസ, എൻ.ടി. ശരീഫ്, പി. പത്മനാഭൻ, കെ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.പി. ഹസീന ബാനു സ്വാഗതവും തങ്കം രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ എ.ഡി.എസുകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story