Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:03 AM GMT Updated On
date_range 2018-04-13T10:33:00+05:30ദേശീയപാത: സർവേ ഇന്ന് വെളിയങ്കോട്ട്
text_fieldsവെളിയങ്കോട്: ദേശീയപാതക്കായി സ്ഥലമെടുക്കുന്നതിന് മുന്നോടിയായി വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച സർവേ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ അയ്യോട്ടിച്ചിറ മുതൽ പൊന്നാനി നഗരസഭയിലെ പുതുപൊന്നാനി പാലം വരെ അളവ് നടത്താനാണ് തീരുമാനം. നാല് സംഘങ്ങളാണ് സർവേ നടത്തുകയെന്ന് തഹസിൽദാർ നിർമൽകുമാർ പറഞ്ഞു. 2013ൽ കാപ്പിരിക്കാട് മുതൽ സർവേ നടത്തിയെങ്കിലും വെളിയങ്കോട് ഉമർ ഖാദി മസ്ജിദ് മുതൽ കൂടുതൽ ഭാഗം അളക്കാൻ നോക്കിയതോടെ പ്രതിഷേധം ശക്തമായി. വെളിയങ്കോട് ഉമരി സ്കൂൾ മുതൽ ടോൾ ബൂത്തിനും കണ്ടെയ്‌നർ പാർക്കിങ്ങിനും കൂടുതൽ സ്ഥലം അളക്കാൻ ഒരുങ്ങിയതോടെയാണ് പ്രതിഷേധം ശക്തമായി സർവേ നിർത്തിയത്. അലൈൻമെൻറ് തോന്നിയ പോലെയെന്ന് തീരദേശ വാസികൾ പാലപ്പെട്ടി: വ്യാഴാഴ്ച രാവിലെ പുതിയ അലൈൻമെൻറ് പ്രകാരം സർവേ നടന്നതോടെ തീരദേശ വാസികൾ ആശങ്കയിലായി. 2013ൽ കാപ്പിരിക്കാട് മുതൽ അടയാളപ്പെടുത്തിയ പലഭാഗങ്ങളും ഒഴിവാക്കിയാണ് പുതിയ സർവേ. അന്ന് സ്ഥലം അടയാളപ്പെടുത്തിയ ഭാഗത്തുനിന്ന് മാറി വീട് ഉണ്ടാക്കിയവരും കെട്ടിടം നിർമിച്ചവരുമാണ് വെട്ടിലായത്. 2003ലെ അലൈൻമെൻറ് പ്രകാരം റോഡിെൻറ രണ്ടു ഭാഗത്തുനിന്നും സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ, പുതിയ അലൈൻെമൻറിൽ വ്യത്യാസമുള്ളത് തീരദേശ വാസികൾക്ക് ദുരിതമായി. പുതിയിരുത്തിയിൽ റോഡിെൻറ ഒരു ഭാഗത്തുനിന്നുമാണ് അളവ് തുടങ്ങിത്ത്. ആ ഭാഗം മുതൽ 45 മീറ്റർ അടയാളപ്പെടുത്തിയതോടെ ഫലത്തിൽ നിലവിലെ റോഡ് ഉൾപ്പെടെ 60 മീറ്റർ വരെ വീതിയായി. ഇത് പലഭാഗത്തും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിലവിലെ റോഡ് ഉപയോഗപ്പെടുത്തിയാൽ നഷ്ടം കുറക്കാൻ കഴിയും എന്നാണ് നാട്ടുകാരുടെ അഭിപ്രായം. റോഡിെൻറ ഒരു ഭാഗം പൂർണമായി എടുക്കുന്നതോടെ പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ പൂർണമായി പോകും. ബുധനാഴ്ച പാലപ്പെട്ടി ഹൈസ്കൂളിൽ നടന്ന ഭൂഉടമകളുടെ യോഗത്തിൽ ഇരകൾക്കു വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല.
Next Story