Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടിൽ ഉഗ്രസ്​ഫോടനം: ...

വീട്ടിൽ ഉഗ്രസ്​ഫോടനം: ആർ.എസ്​.എസ്​ പ്രവർത്തക​​െൻറ കൈപ്പത്തി ചിതറി

text_fields
bookmark_border
ഇരിട്ടി: കാക്കയങ്ങാടിനടുത്ത് ആയിച്ചോത്ത് വീട്ടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന് ഗുരുതര പരിക്ക്. ആയിച്ചോത്തെ മുക്കോലപുരയിൽ സന്തോഷിനെയാണ് (30) പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവി​െൻറ കൈപ്പത്തി ചിതറിയനിലയിലാണ്. ബുധനാഴ്ച രാത്രി 11ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. വീടി​െൻറ ജനൽ ഉൾെപ്പടെ തകർന്ന് തെറിക്കുകയും ചുവരുകൾക്ക് ഭാഗികമായി കേടുപാട് സംഭവിക്കുകയുംചെയ്തു. ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സന്തോഷിനെ ആദ്യം തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോേട്ടക്ക് മാറ്റുകയായിരുന്നു. ബോംബ് നിർമാണശ്രമത്തിനിടയിലാണ് സംഭവം എന്ന നിഗമനത്തിൽ ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story