Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:03 AM GMT Updated On
date_range 13 April 2018 5:03 AM GMTമുസ്ലിം ലീഗ് ദലിത് ഐക്യദാര്‍ഢ്യ സമ്മേളനം നാളെ
text_fieldsbookmark_border
പെരിന്തല്‍മണ്ണ: മുസ്ലിം ലീഗ് 70ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനമായ ശനിയാഴ്ച ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ ദലിത് ഐക്യദാര്‍ഢ്യ സമ്മേളനം നടക്കും. ഉച്ചക്ക് രണ്ടിന് പെരിന്തല്‍മണ്ണ വ്യാപാരഭവനിൽ ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. 'തണ്ണീർതടങ്ങളും നെൽവയലുകളും സംരക്ഷിക്കണം' പെരിന്തൽമണ്ണ: കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണയിെലയും പരിസരങ്ങളിെലയും തണ്ണീർതടങ്ങളും നെൽവയലുകളും സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളോടും ബൈപാസ് തണ്ണീർതട സംരക്ഷണസമിതി അഭ്യർഥിച്ചു. എം.കെ. ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എ.കെ. ശ്രീധരൻ മാസ്റ്റർ, വി. കൃഷ്ണകുമാർ, എം.എം. മുസ്തഫ (രക്ഷാധികാരി), എം. ഫൈസൽ റഹ്മാൻ (ചെയർ.), കെ.ആർ. രവി (കൺ.), യു.പി. വിനോദ് (ട്രഷ.), കെ. ഹരിചന്ദ്രൻ, എൻ. മൻസൂർ (വൈ. ചെയർ.), കെ.കെ. ബഷീർ, എൻ. റിഷാദ് (ജോ. കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story