Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബാള്‍ പരിശീലന...

ഫുട്ബാള്‍ പരിശീലന ക്യാമ്പിന് തുടക്കം

text_fields
bookmark_border
ഫോട്ടോ: സൊലേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ഫയർ ആൻഡ് സർവിസ് കേരള ടീം ക്യാപ്റ്റൻ എം.എ. ഗഫൂർ വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു അരീക്കോട്: കുട്ടികൾക്കായി സോലേഴ്സ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഫുട്ബാള്‍ പരിശീലന ക്യാമ്പിന് കുനിയിൽ കെ.വി. മൂസ സുല്ലമി പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടക്കമായി. ദേശീയ ഫയർ സർവിസ് ഫുട്ബാൾ ടൂർണമ​െൻറിൽ വിജയികളായ കേരള ഫയർ സർവിസ് ഫുട്ബാൾ ടീം ക്യാപ്റ്റൻ എം.എ. ഗഫൂർ വൃക്ഷത്തൈകള്‍ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകൻ ഹാമിദലി വാഴക്കാട് കുട്ടികളോട് സംവദിച്ചു. മൂന്ന് കാറ്റഗറികളിലായി 18 വയസ്സിനു താഴെയുള്ള 300ഒാളം കുട്ടികളെ രണ്ടുദിവസത്തെ സെലക്ഷന്‍ ട്രയല്‍സ് നടത്തിയാണ് തെരഞ്ഞെടുത്തത്. കോച്ച് അൻസിൽ പുത്തലം, നാസർ കിഴുപറമ്പ്, ലിയാഖത്തലി കാരങ്ങാടൻ, ഉബൈദുല്ല ചേന്നമംഗലൂർ, സമീർ സപ്പു, കെ.വി. ഹബീബ്, നസീഫ് കുനിയിൽ, ഷംസീർ കുനിയിൽ, ഷഫീക് കൊക്കഞ്ചേരി, അനീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story