Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:00 AM GMT Updated On
date_range 2018-04-13T10:30:00+05:30വീടിെൻറ താക്കോൽ ദാനം
text_fieldsഅരീക്കോട്: ജീവകാരുണ്യ പ്രവർത്തനം സാമൂഹിക കടമയാണെന്നും അഗതികൾക്ക് അവരുടെ സംരക്ഷണം അവകാശമാണെന്നും ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. കേരള പീപ്പിൾസ് ഫൗണ്ടേഷെൻറ സഹായത്തോടെ പീപ്പിൾ ഹോം പ്രോജക്ടിൽ ഉൾപ്പെടുത്തി തൃക്കളയൂരിൽ നിർമിച്ച വീടിെൻറ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയിൽ റസീനയുടെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകിയത്. അരീക്കോട് ഏരിയ പ്രസിഡൻറ് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഗ്രാമപഞ്ചായത്ത് അംഗം സുധ രാജൻ, എ. സുരേന്ദ്രൻ, കെ.വി. കരീം, പി.കെ. ഷൗക്കത്തലി, വി. ഷരീഫ്, പി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
Next Story