Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:00 AM GMT Updated On
date_range 13 April 2018 5:00 AM GMTവീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിന് അജ്ഞാതർ തീയിട്ടു
text_fieldsbookmark_border
കൊളത്തൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. വീടിെൻറ വാതിലും കത്തിനശിച്ചു. വറ്റല്ലൂർ നെച്ചിക്കുത്ത് പറമ്പ് കുയിലൻ റഫീഖിെൻറ ബൈക്കിനാണ് അജ്ഞാതസംഘം തീയിട്ടത്. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് വീട്ടിൽ ഉറങ്ങിക്കിടന്നവർ തീപിടിച്ച വിവരം അറിയുന്നത്. ഉടൻ പുറത്തിറങ്ങി സമീപത്തെ വീട്ടുകാരുടെ സഹായത്തോടെ തീയണച്ചു. പ്രദേശത്ത് കഴിഞ്ഞദിവസം റഫീഖിെൻറ നേതൃത്വത്തിൽ നേർച്ചയും അന്നദാനവും നടന്നിരുന്നു. ഇതിലുള്ള വിരോധം തീർക്കാനാണ് തീയിട്ടതെന്ന് യുവാവ് കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേർച്ച നടത്തിയാൽ വീടിന് തീയിടുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പരാതി. കൊളത്തൂർ എസ്.െഎയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് േഫാറൻസിക് വിദഗ്ധരും പരിശോധനക്കെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story