Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതിയെ കൊന്ന്​...

യുവതിയെ കൊന്ന്​ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച കേസിൽ ഭർത്താവ് കുറ്റക്കാരൻ

text_fields
bookmark_border
പാലക്കാട്: യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച കേസിൽ ഭർത്താവ് ഷാജനെ പാലക്കാട് ജില്ല സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. നഗരത്തിലെ പുത്തൂരിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ലീനയെ 2007 ജൂലൈ 27ന് വൈകീട്ടാണ് കൊലപ്പെടുത്തിയത്. തനിക്കെതിരെ പരസ്ത്രീ ബന്ധം ആരോപിച്ച ദേഷ്യത്തിനായിരുന്നു കൊലപാതകമെന്നാണ് കേസ്. മൃതദേഹം പല കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തലഭാഗം എറണാകുളത്ത് മാലിന്യക്കൂമ്പാരത്തിലാണ് ഉപേക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കൈനാട്, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രമേഷ് എന്നിവർ ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story