Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുള്ളിക്കാടി​െൻറ...

ചുള്ളിക്കാടി​െൻറ നിലപാടിനോട് വിയോജിക്കുന്നു ^യു.എ. ഖാദര്‍

text_fields
bookmark_border
ചുള്ളിക്കാടി​െൻറ നിലപാടിനോട് വിയോജിക്കുന്നു -യു.എ. ഖാദര്‍ തേഞ്ഞിപ്പലം: ത​െൻറ കവിത വിദ്യാലയങ്ങളില്‍ പഠിപ്പിക്കരുതെന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടി​െൻറ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സാഹിത്യകാരന്‍ യു.എ. ഖാദർ. കാലിക്കറ്റ് സര്‍വകലാശാല ബഷീര്‍ ചെയറി​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ 'വേനല്‍ സാഹിതി-2018' ത്രിദിന സാഹിത്യ ക്യാമ്പില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുതിക്കഴിഞ്ഞാൽ കവിത പിന്നീട് കവിയുടേതല്ല. കവിതയുടെ സാരാംശം ഉള്‍ക്കൊള്ളുകയും കവിത നല്‍കിയ സാംസ്‌കാരിക ഔന്നത്യം വിലയിരുത്തുകയും ചെയ്യുന്നത് ആസ്വാദകരാണ്. കവിതകള്‍ വിശകലനം ചെയ്യുന്നതിലുള്ള പാകപ്പിഴകളാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.കെ. പാറക്കടവിനെ ആദരിച്ചു. ഡോ. പി.കെ. പോക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. എൽ. തോമസ്‌കുട്ടി പങ്കെടുത്തു. വ്യാഴാഴ്ച ക്യാമ്പ് തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story