Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ 30ാം വാർഷികം: ...

കരിപ്പൂർ 30ാം വാർഷികം: ഇന്ന്​ സെമിനാർ

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തി​െൻറ 30ാം വാർഷികഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിമാനത്താവളത്തിലാണ് പരിപാടിയെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് 'മലബാറി​െൻറ സാമ്പത്തിക വികസനത്തിൽ വിമാനത്താവളത്തി​െൻറ സ്വാധീനം' വിഷയത്തിൽ സെമിനാർ നടക്കും. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് തുടങ്ങിയവർ സംബന്ധിക്കും. വാർഷികാഘോഷം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതൽ ൈവകീട്ട് എട്ട് വരെ 'എയർപോർട്ട് എക്സ്പോ'യും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story