Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബ്​ദുക്ക...

അബ്​ദുക്ക ജലസംഭരണത്തി​െൻറ വറ്റാത്ത മാതൃകയാണ്​

text_fields
bookmark_border
അരീക്കോട്: കടുത്ത വേനലിലും വറ്റാത്ത കിണർ ചൂണ്ടിക്കാട്ടി ജലസംഭരണത്തി​െൻറ ശാസ്ത്രീയ മാതൃകയാവുകയാണ് പത്തനാപുരത്തെ മങ്ങാട്ടുപറമ്പൻ അബ്ദുറഹ്മാൻ എന്ന അബ്ദുക്ക. എങ്ങനെയാണ് ജലം സംഭരിക്കേണ്ടതെന്ന ഇദ്ദേഹത്തി​െൻറ വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കിണറ്റിൽ ജലം നിലനിർത്താനുള്ള അബ്ദുക്കയുടെ നിർദേശങ്ങൾ ഇവയാണ്: കിണറിൽനിന്ന് മൂന്നോ നാലോ മീറ്റർ അകലെ ഒരു മീറ്റർ ആഴത്തിൽ 1.5 മുതൽ രണ്ടുമീറ്റർ വരെ വിസ്തീർണത്തിൽ കുഴിയെടുക്കുക. കുഴിയിൽ ഉണങ്ങിയ ചകിരി അടുക്കിവെക്കുക. വീടിന് മുകളിൽ വീഴുന്ന മഴവെള്ളം പാത്തി വഴി ഈ ചകിരിയിലേക്ക് വീഴ്ത്തുക. ഇങ്ങനെ വീഴുന്ന ആയിരക്കണക്കിന് ലിറ്റർ വെള്ളം മുഴുവൻ ഭൂഗർഭ അറയിലേക്ക് താഴ്ന്നിറങ്ങുന്നു. ഇതോടെ കിണറിൽ ജലനിരപ്പുയരുന്നു. കടുത്ത വരൾച്ചയിലും ആയിരക്കണക്കിന് ലിറ്റർ വെള്ളം ഓരോ ദിവസവും ഉപയോഗിക്കാൻ അബ്ദുവി​െൻറ കിണർ പാകപ്പെട്ടത് ഇങ്ങനെയാണ്‌. അഞ്ച് വീട്ടുകാരാണ് ഈ കിണറ്റിൽ അബ്ദുവിനെ കൂടാതെ പമ്പ് സെറ്റ് വെച്ചിട്ടുള്ളത്. കുഴൽകിണറിലും സമൃദ്ധമായി വെള്ളം നിറയാൻ അബ്ദുവിന് മാർഗങ്ങളുണ്ട്. കുഴൽകിണറി​െൻറ കുഴിയുടെ അടുത്ത് 200 ലിറ്റർ ശേഷിയുള്ള റൗണ്ട് ബാരൽ സ്ഥാപിച്ച് അതിൽനിന്ന് ഒന്നര ഇഞ്ച് കനം പി.വി.സി പൈപ്പ് കുഴൽകിണറി​െൻറ പൈപ്പുമായി ബന്ധിപ്പിക്കുക. തുടർന്ന് ബാരലിൽ 20 സ​െൻറിമീറ്റർ കനത്തിൽ ഓട് കഴുകിയിട്ട് അതിന്മേൽ 20 സ​െൻറിമീറ്റർ കനത്തിൽ മെറ്റൽ പാകി കുറച്ച് ബേബി മെറ്റൽ അല്ലെങ്കിൽ മണൽ തരിച്ചതി​െൻറ കല്ലുകളിടുക. അതിന് മുകളിൽ 200 ചിരട്ടക്കരി ഇടുക. ചിരട്ട മെണ്ണണ്ണ ഉപയോഗിച്ച് കത്തിച്ചതാവരുത്. അതിന് മുകളിൽ കൊതുകുവലയിടുക. വീടി​െൻറ മുകളിൽ വീഴുന്ന മഴവെള്ളം പാത്തി വഴി കൊതുകുവലക്ക് മുകളിൽ വീഴ്ത്തുക. ഇദ്ദേഹത്തെ തേടി നൂറുകണക്കിനാളുകളാണ് വീട്ടിലെത്തുന്നത്. കുന്ദമംഗലത്തെ സി.ഡബ്ല്യു.ആർ.ഡി.എമ്മിൽനിന്ന് ഉദ്യോഗസ്ഥരും ഉപദേശം തേടാറുണ്ട്. പഞ്ചായത്തുകളും ക്ലബുകളും ഇദ്ദേഹത്തി​െൻറ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story