Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കേരള ചുമട്ടുതൊഴിലാളി...

'കേരള ചുമട്ടുതൊഴിലാളി നിയമം പരിഷ്കരിക്കണം'

text_fields
bookmark_border
കൂറ്റനാട്: കേരള ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. ശശി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.എസ്. സ്കറിയ സ്വാഗതവും പി.എൻ. മോഹനൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.കെ. ശശി (പ്രസി.), എം.എസ്. സ്കറിയ (സെക്ര.), ബി. വിജയൻ (ട്രഷ.), വി. അനിരുദ്ധൻ, കെ.വി. കുമാരൻ, കെ.പി. മസൂദ്, കെ.ടി. ഉദയൻ, പി.എ. ഗോകുൽദാസ് (വൈ. പ്രസി.), പി.എൻ. മോഹനൻ, സി. ശ്രീകുമാർ, കെ. മാണിക്യൻ, എ. ചാമിയാർ, കെ. ശിവരാമൻ (ജോ. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story