Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:23 AM GMT Updated On
date_range 2018-04-12T10:53:59+05:30ജനമോചന യാത്ര ഇന്ന് ജില്ലയിൽ
text_fieldsപട്ടാമ്പി: വര്‍ഗീയ ഫാഷിസത്തിനും അക്രമത്തിനും ജനദ്രോഹഭരണത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചന യാത്രക്ക് വ്യാഴാഴ്ച ജില്ലയില്‍ സ്വീകരണം നല്‍കും. രാവിലെ 10ന് ജില്ല അതിര്‍ത്തിയായ കുമരനെല്ലൂരില്‍ ജാഥയെ സ്വീകരിക്കും. പട്ടാമ്പിയില്‍ ആദ്യസ്വീകരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സി.പി. മുഹമ്മദ്, കെ.എസ്.ബി.എ. തങ്ങള്‍, ഇ.ടി. ഉമ്മര്‍, വിജയനുണ്ണി, കെ.ആര്‍. നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പട്ടാമ്പി, തൃത്താല, ഷൊര്‍ണൂര്‍ മണ്ഡലങ്ങളുടെ സ്വീകരണമാണ് പട്ടാമ്പിയില്‍ നടക്കുക. പട്ടാമ്പി പാലത്തിന് സമീപത്തുനിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിക്കും.
Next Story