Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:20 AM GMT Updated On
date_range 12 April 2018 5:20 AM GMTയുവ കര്‍ഷകരെ ആദരിക്കലും കൊയ്ത്തുത്സവവും
text_fieldsbookmark_border
തിരൂരങ്ങാടി: വർഷങ്ങളായി തരിശായി കിടന്ന വെളിമുക്ക് ചാലിപ്പാടത്ത് എേട്ടക്കർ നെല്‍കൃഷിയിൽ നൂറുമേനി കൊയ്തെടുത്ത യുവ കർഷകരെ ആദരിച്ചു. നാഷനല്‍ ബില്‍ഡര്‍ അവാര്‍ഡ് ഗ്ലോബല്‍ പീസ് ട്രസ്റ്റ് ചെയര്‍മാനായ ഡോ. ആര്‍സു, ആക്ടിങ് ചെയര്മാന് അസ്വെങ് പാടത്തൊടി എന്നിവര്‍ ചേര്‍ന്ന് യു. മൊയ്തീന്‍കുട്ടി, യു. മജീദ് സഖാഫി എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഡോ. ആര്‍സു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കുട്ടശ്ശേരി ശരീഫ അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ കൃഷി ഓഫിസര്‍ വിജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം. അലി മാസ്റ്റര്‍, സി.പി. സുബൈദ, നെച്ചിക്കാട്ടില്‍ പുഷ്പ, അസ്വെങ് പാടത്തൊടി, എം. മജീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കള്ട്ടിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. പി.കെ. നൗഷാദ് ബാക്ക് ടു വില്ലേജ് പദ്ധതി വിശദീകരിച്ചു. എം.പി. സാലിഹ് മാസ്റ്റര്‍ സ്വാഗതവും യു. ഹംസക്കോയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story