Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:17 AM GMT Updated On
date_range 12 April 2018 5:17 AM GMTലൈഫ് പദ്ധതി: കുടുംബസംഗമം നടത്തി
text_fieldsbookmark_border
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ഭൂമിയുള്ള ഭവനരഹിതരായ കുടുംബങ്ങളുടെ സംഗമവും ലൈഫ് മിഷൻ വീട് നിർമാണത്തിെൻറ കരാർ വെക്കലും നടന്നു. 82 കുടുംബങ്ങൾക്ക് നാലുലക്ഷം വീതമാണ് നൽകുന്നത്. സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദേവയാനി അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്കുള്ള മാർഗനിർദേശങ്ങൾ വി.ഇ.ഒ സൈനുദ്ദീൻ, വൈസ് പ്രസിഡൻറ് പി.പി. ഫാത്തിമ എന്നിവർ നൽകി. എം. മൊയ്തീൻ, എൻ.പി. മുഹമ്മദ്, ഇ. സലാം, അബൂബക്കർ സിദ്ദീഖ്, യൂസുഫ് മേച്ചേരി എന്നിവർ സംസാരിച്ചു. നൗഷാദ് സ്വാഗതവും കെ.പി. സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story