Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് സമ്മേളനം...

യൂത്ത് ലീഗ് സമ്മേളനം നാളെ സമാപിക്കും

text_fields
bookmark_border
പരപ്പനങ്ങാടി: 'സഹിഷ്ണുതയുടെ വീണ്ടെടുപ്പിന് സമര്‍പ്പിത യുവത്വം' പ്രമേയത്തില്‍ നഗരസഭ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ചതുര്‍ദിന സമ്മേളനം വെള്ളിയാഴ്ച ഫ്ലാഗ് മാര്‍ച്ചോടെ സമാപിക്കും. വിദ്യാര്‍ഥി ഏകത സമ്മേളനം എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് എൻ.എ. കരീം ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഉള്ളണ൦ അധ്യക്ഷത വഹിച്ചു. പ്രമേയ പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്‌ഹബ് കീഴരിയൂര്‍ നിര്‍വഹിച്ചു. എം. ഹനീഫ അധ്യക്ഷത വഹിച്ചു. അസ്കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. എം.വി. ഹസ്സന്‍കോയ മാസ്റ്റര്‍, നിഷാദ് മടപ്പള്ളി, എൻ.പി. ബാവ, എ.പി. കുഞ്ഞിമോന്‍, ചേക്കാലി അബ്ദുറസാഖ്, കെ.കെ. മുസ്തഫ, സി.ടി. സിദ്ദീഖ്, വി.പി. കോയ, സലീം കുന്നുമ്മല്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story