Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം: അഡ്വ....

ദേശീയപാത വികസനം: അഡ്വ. ഷബീന സമരം അവസാനിപ്പിച്ചു

text_fields
bookmark_border
കോട്ടക്കൽ: സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഷബീന ചൂരപ്പുലാക്കൽ നടത്തിയ അനശ്ചിതകാല സമരം അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് മന്ത്രി ജി. സുധാകര​െൻറ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ ഇളനീര് നൽകിയതോടെയാണ് 11 ദിവസമായി നടന്നുവന്ന സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച രാത്രി 9.30ഒാടെയായിരുന്നു സമാപന ചടങ്ങുകൾ. സമാപനയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സി. ആസാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, പി. ഇഫ്തികാറുദ്ദീൻ, പി. കൃഷ്ണൻ നായർ, ഖദീജ നർഗീസ് എന്നിവർ സംസാരിച്ചു. അമ്പായപ്പള്ളി ബാവ, വാഹിദ് ചങ്ങരംചോല, കുഞ്ഞാണി സ്വാഗതമാട് എന്നിവർ പങ്കെടുത്തു. തൈക്കാടൻ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story