Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂല്യനിര്‍ണയ...

മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു

text_fields
bookmark_border
മലപ്പുറം: ഹയർ സെക്കൻഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ച് അധ്യാപകരുടെ സമരം. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളെ ലയിപ്പിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ സംയുക്ത വേദിയായ ഫെഡറേഷന്‍ ഓഫ് ഹയർ സെക്കൻഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചത്. മലപ്പുറത്ത് പ്രതിഷേധ സംഗമം ജില്ല പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സി.ടി.പി. ഉണ്ണി മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി. ഇഫ്തികറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഒ. ഷൗക്കത്തലി, ജോസ് ജോൺ, പി. സിജു, അബൂബക്കർ സിദ്ദീഖ്, സി.എ.എൻ. ശിബിലി, ഒ. ശ്രീനാഥ്, ടി.എസ്. ഡാനിഷ്, വി. അബ്ദുസമദ്, മനോജ് ജോസ്, അബ്ദുൽ ഹക്കീം, ഉമ്മർ, മുഹമ്മദ് ജാസിം, ബെസ്റ്റിമോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story