Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:08 AM GMT Updated On
date_range 12 April 2018 5:08 AM GMTഎം.എസ്.എഫ് നേതൃക്യാമ്പിന് നാളെ തുടക്കം
text_fieldsbookmark_border
പെരിന്തല്‍മണ്ണ: ജില്ല എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃ ക്യാമ്പ് വെള്ളിയാഴ്ച മുതല്‍ 15 വരെ വേങ്ങൂര്‍ എം.ഇ.എ എൻജിനീയറിങ് കോളജില്‍ നടക്കും. 500 പ്രതിനിധികളാണ് മൂന്നുദിന ക്യാമ്പില്‍ പങ്കെടുക്കുകയെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തെ സെഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും സമാപന സംഗമം സാദിഖലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി. അഹമ്മദ് സഹീർ, ട്രഷറര്‍ നിസാജ് എടപ്പറ്റ, വൈസ് പ്രസിഡൻറ് സലാം മണലായ, സാദിഖ് കൂളമഠത്തില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story