Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥിനികളെ...

വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ മൂന്ന്​ ബാലന്മാർ അറസ്​റ്റിൽ

text_fields
bookmark_border
കോയമ്പത്തൂർ: പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ മൂന്ന് ബാലന്മാരെ പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചിക്ക് സമീപത്തെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് ബാലന്മാരും പഠിത്തം ഇടക്കുവെച്ച് നിർത്തിയ 15കാരനുമാണ് പ്രതികൾ. ഒന്നിലും രണ്ടിലും നാലിലും പഠിക്കുന്ന മൂന്ന് വിദ്യാർഥിനികളും മറ്റ് രണ്ട് പെൺകുട്ടികളുമാണ് പീഡനത്തിനിരയായത്. കഞ്ചംപട്ടി പ്രൈമറി ഹെൽത്ത് സ​െൻററിലെ ഡോ. പ്രീതിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് സംഭവമറിയുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചെങ്കിലും പരാതി നൽകി വിവാദമാക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് ജില്ല ശിശുസംരക്ഷണ ഒാഫിസർ ശാന്താമണിക്ക് റിപ്പോർട്ട് ചെയ്തു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊള്ളാച്ചി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോയമ്പത്തൂർ ബാല ജയിലിലേക്ക് അയച്ചു. പെൺകുട്ടികൾക്ക് കൗൺസലിങ് നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story