Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഫ്ലാറ്റ്...

'ഫ്ലാറ്റ് വേണ്ടായിരുന്നു ആ കുടിൽതന്നെ മതിയായിരുന്നു'

text_fields
bookmark_border
നിലമ്പൂർ: ഞങ്ങക്ക് സിമൻറ് വാർത്ത ഈ ഫ്ലാറ്റ് വേണ്ടായിരുന്നു.... ഞങ്ങൾ താമസിച്ചിരുന്ന പഴയ ആ ചെറ്റക്കുടിൽതന്നെ മതിയായിരുന്നു. നിലമ്പൂർ നഗരത്തോട് ചേർന്നുള്ള പാടിക്കുന്ന് ഗിരിജൻ കോളനിയിലെ 68കാരനായ ഹരിദാസ‍​െൻറ വാക്കുകളാണിത്. മൂന്ന് നില ഫ്ലാറ്റി‍​െൻറ ഏറ്റവും മുകളിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഹരിദാസൻ. ചെറ്റക്കുടിലിൽ അസൗകര‍്യങ്ങൾക്ക് നടുവിലാണ് താമസിച്ചിരുന്നതെങ്കിലും വെള്ളത്തിനും വെളിച്ചതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഫ്ലാറ്റ് നിർമിച്ച് ഞങ്ങളെ ഇതിലേക്ക് കുടിയിരുത്തിയപ്പോൾ തുടങ്ങിയതാണ് നരകജീവിതം. വെള്ളവുമില്ല, വെളിച്ചവുമില്ല. ചൂട് കാരണം എട്ടുമാസം പ്രായമായ പേരക്കുട്ടിയുമായി ഫ്ലാറ്റി‍​െൻറ പുറത്തിറങ്ങിയതാണീ വയോധികൻ. പട്ടികജാതി-വർഗ കുടുംബങ്ങളെ സമൂഹത്തിനൊപ്പമെത്തിക്കുകയെന്ന പേരിൽ നഗരസഭ ആസൂത്രണം ചെയ്ത 'ഒപ്പം ഒപ്പത്തിനൊപ്പം' പദ്ധതിപ്രകാരമാണ് പാടിക്കുന്ന് കോളനിയിലെ കുടുംബങ്ങളുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരമെന്ന നിലക്ക് ഫ്ലാറ്റ് നിർമിച്ചത്. സംസ്ഥാന സർക്കാറി‍​െൻറ കോടി രൂപയും നഗരസഭയുടെ 88 ലക്ഷം രൂപയും ചെലവഴിച്ചായിരുന്നു ഫ്ലാറ്റ് നിർമാണം. 22 സ​െൻറ് സ്ഥലമുള്ള കോളനിയിൽ 23 കുടുംബങ്ങളാണുള്ളത്. അഞ്ചുവർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച ഫ്ലാറ്റ് നിർമാണം 10 മാസം മുമ്പ് പൂർത്തീകരിച്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും വെള്ളവും വൈദ്യുതിയും ഫ്ലാറ്റിൽ ലഭ്യമായിട്ടില്ല. നഗരസഭ കെട്ടിട നമ്പർ അനുവദിക്കാത്തതുമൂലമാണ് വൈദ‍്യുതി ലഭിക്കാൻ കാലതാമസം നേരിടുന്നത്. വൈദ‍്യുതി ലഭ‍്യമാക്കുന്നതിനായി കെ.എസ്.ഇ.ബി അധികൃതർ നഗരസഭയോട് രേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുമതിയില്ലാതെയാണ് ഫ്ലാറ്റ് നിർമിച്ചതെന്നും ക്രമവത്കരിച്ചതിന് ശേഷംമാത്രമെ കെട്ടിടനമ്പർ നൽകാനാവൂവെന്നുമായിരുന്നു നഗരസഭയുടെ മറുപടി. അതേസമയം, കെട്ടിടം നിർമിക്കുന്നതിന് നഗരസഭയുടെ ഫണ്ട് വിനിയോഗിച്ചിട്ടുമുണ്ട്. കെട്ടിടനിർമാണാവശ‍്യാർഥം ഉയർന്ന നിരക്കിൽ നേരത്തേ വൈദ‍്യുതി കണക്ഷൻ ലഭിച്ചിരുന്നു. താരിഫ് കുറച്ച് ഗാർഹിക കണക്ഷൻ ലഭ‍്യമാക്കാൻ കെ.എസ്.ഇ.ബി പിന്നീട് കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. വയറിങ്ങും പ്ലംബിങ്ങും ഉൾെപ്പടെ നാല് മാസംമുമ്പ് പൂർത്തീകരിച്ചിട്ടുണ്ട്. കെട്ടിടനമ്പർ അനുവദിക്കാതെ വൈദ‍്യുതി കണക്ഷൻ ലഭ‍്യമാവില്ല. അധികൃതരുടെ അനാസ്ഥമൂലം പാടിക്കുന്ന് കോളനിയിലെ കുടുംബങ്ങൾ കടുത്ത ചൂടിൽ വെള്ളവും വെളിച്ചവുമില്ലാതെ നരകയാതന അനുഭവിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story