Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീജിത്തി​െൻറ...

ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: ​പ്രത്യേക സംഘം അന്വേഷണം തുടങ്ങി

text_fields
bookmark_border
കൊച്ചി/പറവൂർ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. എ.ഡി.ജി.പി അനില്‍കാന്തി​െൻറ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തി​െൻറ നേതൃത്വത്തിലാണ് അന്വേഷണം. ബുധനാഴ്ച രാവിലെ കൊച്ചിയിൽ പ്രത്യേക യോഗം ചേർന്ന ശേഷമാണ് സംഘം ശ്രീജിത്തി​െൻറ വരാപ്പുഴയിലെ വീട്ടിലുൾപ്പെടെ എത്തി തെളിവെടുപ്പ് നടത്തിയത്. ശ്രീജിത്തി​െൻറ മരണത്തിന് പുറമെ ദേവസ്വംപാടം കുളമ്പുകണ്ടത്തില്‍ വാസുദേവ​െൻറ വീടിന് നേരെയുണ്ടായ ആക്രമണവും വാസുദേവന്‍ ജീവനൊടുക്കിയ സംഭവവും ഇൗ സംഘമാണ് അന്വേഷിക്കുന്നത്. ശ്രീജിത്ത് ധരിച്ചിരുന്ന ഷർട്ടും ജീൻസും വീട്ടിൽനിന്ന് ശേഖരിച്ചു. ഇതുസംബന്ധിച്ച് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന. ശ്രീജിത്ത് മരിച്ചത് പൊലീസ് മര്‍ദനമേറ്റാണെന്ന് തെളിഞ്ഞാല്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നാണ് അന്വേഷണ സംഘത്തില്‍നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ മൂന്നു പൊലീസുകാരെ കൂടാതെ ഒരു എസ്‌.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംഘത്തിന് ലഭിച്ച സൂചന. മർദനത്തിന് ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story