Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൻറര്‍സോണ്‍ കലോത്സവം:...

ഇൻറര്‍സോണ്‍ കലോത്സവം: 5500 വിദ്യാർഥികള്‍ പങ്കെടുക്കും

text_fields
bookmark_border
തേഞ്ഞിപ്പലം: ഏപ്രില്‍ 17ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ആരംഭിക്കുന്ന മേളപ്പെരുക്കം ഇൻറർസോണ്‍ കലോത്സവത്തില്‍ 5500 വിദ്യാർഥികള്‍ പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, വയനാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 15 വരെ രജിസ്‌ട്രേഷന്‍ നടത്താം. കലോത്സവം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 17, 18 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളും 19 മുതല്‍ 21 വരെ സ്റ്റേജിന മത്സരങ്ങളും നടക്കും. മത്സരങ്ങൾ രാവിലെ പത്തിന് ആരംഭിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം കെ. ശ്യാം പ്രസാദ്, യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി ശിഹാബ്, ഡോ. ഡി. ജയപ്രസാദ്, കെ.എസ്. റോസല്‍രാജ്, രാജേഷ് മാധവൻ, വി.പി. ശരത് പ്രസാദ് എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ലിങ്ക്: www.cukalolsavam.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story