Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിയറ്ററിൽ യുവതിയെ...

തിയറ്ററിൽ യുവതിയെ ശല്യം ചെയ്​ത മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: സിനിമ കാണുന്നതിനിടെ യുവതിയെ ശല്യം ചെയ്ത മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ ആലിക്കപ്പറമ്പ് കുന്നത്തൊടി ഷരീഫ് (42), കീഴാറ്റൂർ ചൂരക്കുത്ത് ഷൗക്കത്തലി (36), കീഴാറ്റൂർ പരുത്തിക്കുത്ത് ലുഖ്മാനുൽ ഹക്കീം (36) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്. ബിനുവി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. ഞായറാഴ്ച ഫസ്റ്റ് ഷോക്കിടെ കെ.സി തിയറ്ററിലാണ് സംഭവം. യുവതിയും ഭർത്താവും ബന്ധുവും സിനിമ കാണുന്നതിനിടെ പിറകിലെ സീറ്റിലിരുന്ന് ശല്യം ചെയ്യുകയായിരുന്നു. യുവതി സീറ്റ് മാറിയിരുന്നെങ്കിലും വീണ്ടും ഇവരുടെ പിറകിലെ സീറ്റിലിരുന്ന് ശല്യം തുടർന്നു. ജീവനക്കാർ പെരിന്തൽമണ്ണ സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story