Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഞ്ഞ്​ ഒസിലിന്​...

കുഞ്ഞ്​ ഒസിലിന്​ ആശംസകളുമായി മെസുദ്​​​ ഒസിൽ

text_fields
bookmark_border
കൊണ്ടോട്ടി: കുഞ്ഞ് ഒസിലിന് ആശംസകളുമായി ആഴ്സനലി​െൻറ ജർമൻ താരം മെസുദ് ഒസിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ഫുട്ബാൾ ക്ലബായ ആഴ്സനലിനോടും ഒസിലിനോടുമുള്ള ഇഷ്ടത്തിൽ മഞ്ചേരിക്കാരൻ ഇന്‍സിമാമുൽ ഹഖ് മകന് മെഹദ് ഒസിൽ എന്ന പേര് നൽകിയ വിഡിയോ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ആഴ്സനൽ കഴിഞ്ഞദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു. തുടർന്നാണ് ഒസിലും ഇൗ വിഡിയോ ചൊവ്വാഴ്ച ത​െൻറ ഔദ്യോഗിക ഫേസ്ബുക് പേജിൽ ഷെയർ ചെയ്തത്. ത​െൻറ പേരിട്ട ഈ കുട്ടി തന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയും പ്രചോദനവുമാണെന്ന് ഗണ്ണേഴ്സ് താരം ഒസില്‍ േഫസ്ബുക് പേജിൽ കുറിച്ചു. ഇന്ത്യക്കാര്‍ക്കും മെഹ്ദ് ഒസിലിനും എല്ലാവിധ ആശംസകളും. വരുംവര്‍ഷങ്ങളില്‍ മെഹ്ദ് ത​െൻറ കുടുംബത്തെ സന്തോഷം കൊണ്ടും ഓര്‍മകള്‍ കൊണ്ടും വിരുന്നൂട്ടുമെന്ന് പ്രത്യാശിക്കെട്ടയെന്നും ഒസില്‍ കുറിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിയായ ഇൻസിമാം വർഷങ്ങളായി ആഴ്സനലി​െൻറ ആരാധകനാണ്. കഴിഞ്ഞ ഡിസംബർ 29നാണ് ഇൻസിമാമിനും ഭാര്യ ഫിദ സനക്കും മകൻ പിറക്കുന്നത്. കുടുംബത്തി​െൻറകൂടി സമ്മതത്തോടെയാണ് പേരിട്ടത്. ആഴ്‌സനല്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വളര്‍ന്ന സൗഹൃദ ബന്ധങ്ങളാണ് ക്ലബി​െൻറ ഫേസ്ബുക് പേജ് അധികൃതരെ ഇന്‍സിയുടെ വീട്ടിലെത്തിച്ചത്. ഇൗയിടെ പുണെയില്‍നിന്നുള്ള രണ്ടംഗ സംഘമാണ് മഞ്ചേരിയിലെത്തി വിഡിയോ ഷൂട്ട് ചെയ്്തത്. കുഞ്ഞ് ഒസിലിനെ മെസുദ് ഒസിലിനെപോലെ ഫുട്‌ബാള്‍ താരമാക്കി മാറ്റുക എന്നതാണ് ആഗ്രഹമെന്നും ഇൻസിമാം പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story