Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:27 AM GMT Updated On
date_range 2018-04-11T10:57:00+05:30വി.ടി. ബൽറാമിനെതിരായ പ്രതിഷേധം; കൂടല്ലൂരിൽ സംഘർഷം
text_fieldsപൊലീസുകാരനെ പരിക്കേൽപ്പിച്ചതിന് എം.എൽ.എയുടെ ഡ്രൈവർക്കെതിരെ കേസ് ആനക്കര: വി.ടി. ബൽറാം എം.എൽ.എക്കെതിരായ സി.പി.എം പ്രതിഷേധത്തെത്തുടർന്ന് കൂടല്ലൂരിൽ സംഘർഷം. ക്ഷീരോൽപാദക സഹകരണസംഘത്തിെൻറ ചടങ്ങിന് ചൊവ്വാഴ്ച രാവിലെ 11.50ന് എം.എൽ.എ എത്തിയപ്പോഴാണ് സംഭവം. കരിെങ്കാടി കാണിക്കാനെത്തിയ സി.പി.എം പ്രവർത്തകരെ തൃത്താല എസ്.ഐ കൃഷ്ണൻ കെ. കാളിദാസിെൻറ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇൗസമയം അകമ്പടി വാഹനത്തിന് പിറകിലായി വേഗതയിൽ എം.എൽ.എയുടെ വാഹനമെത്തി. സമരക്കാരെ തടഞ്ഞ തൃത്താല സ്റ്റേഷനിലെ സി.പി.ഒ രാജേഷിെൻറ തോളിൽ വാഹനംതട്ടി. ഇടിയുടെ ആഘാതത്തിൽ വാഹനത്തിെൻറ ഇടതുവശത്തെ കണ്ണാടി താഴെ വീണു. എന്നാൽ, സി.പി.എമ്മുകാർ കാറിന് നേരെ അക്രമം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി റോഡിൽ കുത്തിയിരുന്നു. ഇതിനെതിരെ സി.പി.എം രംഗത്തുവന്നതോടെ പ്രശ്നം രൂക്ഷമായി. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്തതായും പൊലീസുകാരന് പരിക്കേറ്റതിൽ എം.എൽ.എയുടെ ഡ്രൈവർക്കെതിരെ കേസെടുത്തതായും തൃത്താല എസ്.ഐ അറിയിച്ചു. എം.എൽ.എയുടെ കാറിെൻറ കണ്ണാടി പൊലീസുകാരെൻറ ദേഹത്ത് തട്ടി താഴെവീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
Next Story