Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയസമരം:...

ജനകീയസമരം: തൂത്തുക്കുടി സ്​റ്റെർലൈറ്റ്​ ഇൻഡസ്​ട്രീസിന്​ വിലക്ക്​

text_fields
bookmark_border
കോയമ്പത്തൂർ: പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് ജനകീയസമരം ശക്തിപ്പെട്ട സാഹചര്യത്തിൽ തൂത്തുക്കുടി സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് കമ്പനിയുടെ തുടർപ്രവർത്തനം അനിശ്ചിതത്വത്തിലായി. തമിഴ്നാട് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ലൈസൻസ് പുതുക്കിനൽകാത്ത സാഹചര്യത്തിലാണിത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് കമ്പനിയുടെ കീഴിലാണ് തൂത്തുക്കുടിയിലെ ചെമ്പുരുക്ക് ഫാക്ടറിയായ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് പ്രവർത്തിക്കുന്നത്. കമ്പനിയിൽനിന്ന് പുറത്തേക്ക് വമിക്കുന്ന പുക സമീപപ്രദേശങ്ങളിലെ പത്ത് ഗ്രാമങ്ങളിലെ പൊതുജനങ്ങളെയാണ് ദോഷകരമായി ബാധിക്കുന്നത്. അർബുദവും ശ്വാസകോശ സംബന്ധമായ രോഗങ്ങളുംമൂലം നിരവധി പേർ മരിച്ചു. രണ്ടുമാസമായി തുടരുന്ന പ്രതിഷേധ ധർണക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് പ്രദേശവാസികളും വിദ്യാർഥികളും തുടർസമരത്തിലാണ്. രാഷ്ട്രീയകക്ഷികളും മറ്റു വിവിധ പരിസ്ഥിതി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തലവേദനയായ പശ്ചാത്തലത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ഇടപെടൽ. അനുമതി നിഷേധിച്ചതോടെ മാർച്ച് 29 മുതൽ കമ്പനി അടച്ചുപൂട്ടിയിരിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടിയെന്ന് ഇവർ വിശദീകരിച്ചിരുന്നു. അതേസമയം, ഫാക്ടറി സ്ഥിരമായി അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നാണ് ജനകീയസമിതി അറിയിച്ചത്. കേന്ദ്രീയ വിദ്യാലയത്തിൽ ദലിത് വിദ്യാർഥിക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് ലക്ഷം രൂപ; പ്രിൻസിപ്പൽ അറസ്റ്റിൽ കോയമ്പത്തൂർ: ചെന്നൈ അശോക്നഗർ കേന്ദ്രീയ വിദ്യാലയത്തിൽ ദലിത് വിദ്യാർഥിക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രിൻസിപ്പലിനെ സി.ബി.െഎ അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ ഇ. ആനന്ദനാണ് (52) പ്രതി. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള ക്വാട്ടയിൽ അഡ്മിഷൻ നൽകുന്നതിന് കുട്ടിയുടെ പിതാവ് രാജേന്ദ്രനോട് ഒന്നര ലക്ഷം രൂപയാണ് പ്രിൻസിപ്പൽ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ ആദ്യം ഒരു ലക്ഷം രൂപയും ഫീസടക്കുേമ്പാൾ ബാക്കി 50,000 രൂപയും നൽകണമെന്നറിയിച്ചു. രാജേന്ദ്രൻ സി.ബി.െഎ ഡി.െഎ.ജി ദുരൈകുമാറിന് പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെ സ്കൂൾ പരിസരത്ത് തുക കൈമാറവെയാണ് ചെന്നൈ സി.ബി.െഎ ആൻറി കറപ്ഷൻ വിഭാഗം കസ്റ്റഡിയിലെടുത്തത്. തുടർന്ന്, നുങ്കംപാക്കം ശാസ്ത്രിഭവനിലെ സി.ബി.െഎ ഒാഫിസിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു. പ്രിൻസിപ്പലി​െൻറ ഒാഫിസ് മുറിയിലും മറ്റും സി.ബി.െഎ റെയ്ഡ് നടത്തി. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രേഖകളും കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് ചെന്നൈ സിറ്റി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പുഴൽ ജയിലിൽ റിമാൻഡ് ചെയ്തു. കാവേരി അവകാശ സംരക്ഷണ യാത്രക്കിടെ സ്റ്റാലിൻ കാളവണ്ടിയോടിച്ചു കോയമ്പത്തൂർ: കാവേരി അവകാശ സംരക്ഷണ യാത്രക്കിടെ ഡി.എം.കെ വർക്കിങ് പ്രസിഡൻറും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ കാളവണ്ടിയോടിച്ചത് കൗതുകമായി. ചൊവ്വാഴ്ച രാവിലെ തിരുവാരൂർ ജില്ലയിലെ പുത്തൂർ കുളിക്കര എന്ന സ്ഥലത്ത് കാളവണ്ടികളിലാണ് കർഷകർ എത്തിയത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറി​െൻറ സേവകരെന്ന നിലയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മന്ത്രിമാരും പ്രവർത്തിക്കുന്നതെന്ന് ഇവിടത്തെ സ്വീകരണയോഗത്തിൽ സ്റ്റാലിൻ കുറ്റപ്പെടുത്തി. കർഷകദ്രോഹ നിലപാട് സ്വീകരിച്ച എടപ്പാടി സർക്കാർ രാജിവെക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. പിന്നീട് കാളവണ്ടി ഒാടിക്കാൻ സ്റ്റാലിൻ താൽപര്യം പ്രകടിപ്പിച്ചു. കർഷക വേഷത്തിൽ സ്റ്റാലിൻ ഒരു കിലോമീറ്ററോളം കാളവണ്ടി ഒാടിച്ചത് പ്രവർത്തകരിൽ ആവേശം പകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story