Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:17 AM GMT Updated On
date_range 11 April 2018 5:17 AM GMTഎഴക്കാടും തെരുവുനായ് വിളയാട്ടം; ജനം ഭീതിയിൽ
text_fieldsbookmark_border
മുണ്ടൂർ: എഴക്കാടും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടം. രണ്ട് വളർത്താടുകളെ കടിച്ചുകൊന്നു. എഴക്കാട് മുണ്ടേക്കളം രാജെൻറ ഒരു വയസ്സ് തികയാറായ രണ്ട് ആട്ടിൻകുഞ്ഞുങ്ങളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. മറ്റൊരു ആടിന് നായുടെ കടിയേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാജൻ തെൻറ വളർത്താടുകളെ മേയ്ക്കുന്നതിനിടയിലാണ് ആക്രമിച്ചത്. നായ്ക്കളെ ആട്ടിയോടിക്കുന്നതിനഇടയിൽ രാജന് വീണു പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച എഴക്കാട് എം.എൽ.എ റോഡിൽ മണ്ണാർക്കാട് സ്വദേശി സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഈ മേഖലയിലെ ചില വീട്ടുകാരുടെ കോഴികളെ നായ് പിടിച്ച സംഭവമുണ്ട്. നായ് ശല്യം കാരണം ഈ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. പിക്അപ് വാനിെൻറ പുറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക് വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിനു സമീപമുള്ള സിഗ്നലിനുമുന്നിൽ പിക്അപ് വാനിെൻറ പുറകിൽ കാറിടിച്ച്, യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പാലക്കാട് കൊട്ടേക്കാട് സ്വദേശികളായ കിട്ടുണ്ണി (62), ഭാര്യ രുഗ്മണി (54) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു. സിഗ്നലെത്തിയപ്പോൾ മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലേക്ക് പിക്അപ് വാൻ തിരിയുമ്പോളാണ് അപകടം നടന്നത്. വനിത ജനറൽ ബോഡി വടക്കഞ്ചേരി: വണ്ടാഴി പ്രഭാത് റീഡിങ് റൂം ലൈബ്രറിയുടെ വനിത ജനറൽ ബോഡി ലൈബ്രറി പ്രസിഡൻറ് പി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: ബിന്ദു രാധാകൃഷ്ണൻ(പ്രസി.), മാധവി ചന്ദ്രൻ (വൈസ് പ്രസി.), ഗ്രീഷ്മ മണിക്കുട്ടൻ(സെക്ര.), വീണ പ്രദീപ് (ജോയിൻറ് സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story